ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

  • Home-FINAL
  • Kerala
  • ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു


കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂരിൽ ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരയോഗം വിളിച്ചു.  നാളെ രാവിലെ 11 മണിക്കാണ് യോഗം. സുരക്ഷാ വീഴ്ച ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും ജയിൽ മേധാവിയും പങ്കെടുക്കും. സംസ്ഥാനത്തെ ജയിലുകളിലെ നിലവിലെ സാഹചര്യം, ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും എണ്ണം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ചർച്ചയാകും.

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം ഉദ്യോഗസ്ഥർ അറിയുന്നത്. അന്വേഷണത്തിനൊടുവിൽ കണ്ണൂർ തളാപ്പ് പരിസരത്തുവച്ച് പിടിയിലായി. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.

Leave A Comment