കൊല്ലത്ത് ഭാര്യയെ കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

  • Home-FINAL
  • Kerala
  • കൊല്ലത്ത് ഭാര്യയെ കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലത്ത് ഭാര്യയെ കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ


ഏരൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആഴത്തിപ്പാറ സ്വദേശികളായ റെജി പ്രശോഭ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പ്രശോഭയെ വെട്ടേറ്റ നിലയിലും റെജിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കാണെന്നാണ് അയൽവാസികൾ നൽകുന്ന സൂചനകൾ. ഏരൂർ പൊലീസ് സംഭവസ്ഥലത്തെത്തി.

Leave A Comment