ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്) 12000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. 2026 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം രണ്ടുശതമാനം വെട്ടിക്കുറക്കുമെന്നാണ് കമ്പനി അറിയിച്ചത്. പ്രധാനമായും മിഡിൽ, സീനിയർ മാനേജ്മെന്റിനെയാണ് ഇത് ബാധിക്കുക. ഡിമാൻഡ് കുറയൽ, നിരന്തരമായ പണപ്പെരുപ്പം, യു.എസ് വ്യാപാര നയങ്ങളെ കുറിച്ചുള്ള നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം എന്നിവ കാരണം ഇന്ത്യയുടെ 283 ബില്യൺ ഡോളർ മൂല്യമുള്ള ഐ.ടി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

