തിരുവനന്തപുരം: പതിനഞ്ചുകാരിയെ വിവാഹ ചെയ്യാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവ്. 35,000 രൂപ പിഴയും അടക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടി തടവ് അനുഭവിക്കണം.
2021 സെപ്റ്റംബർ 6നാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ വലയിലാക്കിയത്. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി ഏട്ടു ദിവസം താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ മുറിയിൽ അവളുടെ വസ്ത്രവും ധരിച്ചാണ് ഇയാൾ താമസിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി, സബ് ഇൻസ്പെക്ടർ ബി.ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.

