പകർപ്പവകാശ  കേസ്, ബോംബെ ഹൈക്കോടതിയിൽ നിന്നും മദ്രാസിലേക്ക് മാറ്റണമെന്ന ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി

  • Home-FINAL
  • Kerala
  • പകർപ്പവകാശ  കേസ്, ബോംബെ ഹൈക്കോടതിയിൽ നിന്നും മദ്രാസിലേക്ക് മാറ്റണമെന്ന ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി

പകർപ്പവകാശ  കേസ്, ബോംബെ ഹൈക്കോടതിയിൽ നിന്നും മദ്രാസിലേക്ക് മാറ്റണമെന്ന ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി


മുംബയ്: ചെന്നൈ പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി. 536 സംഗീത സൃഷ്ടികളുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട ഈ നിയമയുദ്ധം തുടരുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

പകർപ്പവകാശ തർക്ക കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ഇളയരാജയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് ഹാജരായത്. അദ്ദേഹം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസും നിലവിലില്ലാതിരുന്ന സമയത്താണ് തങ്ങൾ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതെന്ന് എതിർകക്ഷിക്കാരായ സോണി മ്യൂസിക് എന്റർടെയിൻമെന്റ് അറിയിച്ചു.

536 സംഗീത സൃഷ്ടികൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇളയരാജ മ്യൂസിക് എൻ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെ (IMMPL) തടയണമെന്ന് ആവശ്യപ്പെട്ട് സോണി മ്യൂസിക് എന്റർടെയിൻമെന്റ് ഇന്ത്യ 2022-ൽ ബോംബെ ഹൈക്കോടതിയിലാണ് ആദ്യം കേസ് നൽകിയത്. ഇയരാജ ദീർഘകാലമായി നിയമയുദ്ധം നടത്തുന്ന സ്ഥാപനങ്ങളായ ഓറിയന്റൽ റെക്കോർഡ്സ്, എക്കോ റെക്കോർഡിംഗ് എന്നിവയിൽ നിന്നാണ് തങ്ങൾക്ക് ഈ സൃഷ്ടികളുടെ അവകാശം ലഭിച്ചതെന്ന് സോണി വാദിക്കുന്നു.

 

Leave A Comment