തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് അനുവദിക്കാനാവില്ല’: സർക്കാർ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി

  • Home-FINAL
  • Kerala
  • തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് അനുവദിക്കാനാവില്ല’: സർക്കാർ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി

തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് അനുവദിക്കാനാവില്ല’: സർക്കാർ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി


ഗുരുതര രോഗമുള്ള, അപകടം പറ്റിയ തെരുവുനായ്ക്കളെ ദയാവധം നടത്താനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്. സുപ്രീം കോടതി, ഹൈക്കോടതി മുൻ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്ഥാനത്തിൽ ദയാവധം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി.

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് ഈ മാസം പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കണമെന്ന തീരുമാനമുണ്ടായത്. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. രോഗം വന്നതോ, രോഗം പരത്താൻ സാധ്യതയുള്ളതോ ആയ നായകളെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടെത്തുന്ന മൃഗങ്ങൾ, ഗുരുതരമായി പരുക്കേൽക്കുകയോ ജീവിക്കാൻ സാധ്യതയില്ലെന്ന് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങൾ എന്നിവയെ ദയാവധം നടത്താം എന്നായിരുന്നു തീരുമാനം. അതേസമയം 2023ലെ എബിസി നിയമത്തിൽ പറഞ്ഞിരിക്കുന്നത് പേവിഷബാധയുണ്ടെന്ന് കണ്ടാൽ നായകൾക്ക് സ്വാഭാവികമായി ജീവൻ നഷ്ടമാകുന്നതു വരെ ഏകാന്തമായി പാർപ്പിക്കണം എന്നാണ്. സാധാരണ ഗതിയിൽ 10 ദിവസങ്ങൾ കൊണ്ട് അവയ്ക്ക് ജീവൻ നഷ്ടപ്പെടും. ഇക്കാര്യവും ഇതു സംബന്ധിച്ച കോടതിയുടെ മുൻ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ദയാവധം തടഞ്ഞത്.

 

Leave A Comment