ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ആരും കാണാതെ 20 മിനിറ്റ്

  • Home-FINAL
  • Kerala
  • ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ആരും കാണാതെ 20 മിനിറ്റ്

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ആരും കാണാതെ 20 മിനിറ്റ്


ജിമ്മിൽ ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആരും കാണാതെ 20 മിനിറ്റ് ഓളമാണ് യുവാവ് ജിമ്മിൽ വീണുകിടന്നത്. മുളന്തുരുത്തി സ്വദേശി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയർ ജിമ്മിൽ ബുധനാഴ്ച രാവിലെ 5.30-യ്ക്കാണ് സംഭവം.അതിരാവിലെ അഞ്ചരയ്ക്ക് ജിമ്മിലെത്തിയ രാജ് വ്യായാമം ചെയ്തശേഷം ക്ഷീണം മാറ്റാൻ ഇരിക്കുകയും ഉടനെ കുഴഞ്ഞുവീഴുകയുമായിരുന്നു. 5.26-ന് അദ്ദേഹം കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയത്ത് ജിമ്മിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇതിന് മുമ്പ് നെഞ്ചിൽ കൈവെച്ച് നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 20 മിനിറ്റോളം നിലത്ത് കിടന്ന രാജിന് 5.45-ഓടെ ജിമ്മിലെത്തിയവർ സിപിആർ നൽകുകയും തുടർന്ന് ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി അയർലൻഡിൽ നഴ്സാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.

 

Leave A Comment