ബഹ്റൈൻ മീഡിയ സിറ്റി നടത്തുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ൻ്റെ ഭാഗമായി,കേരള നേറ്റീവ് ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കായിക വിനോദമായ നാടൻ പന്തുകളി മത്സരം നടത്തുന്നു. ആഗസ്ത് 15 വെള്ളിയാഴ്ച വൈകിട്ട് ആണ് മത്സരം ആരംഭിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ സെപ്റ്റംബർ 26 -നും, സെപ്തംബർ 27 ശനിയാഴ്ച്ച കെഎൻബിഎ ഓണാഘോഷ പരിപാടിയോടു കൂടി സമ്മാനദാനവും സംഘടിപ്പിക്കും.

ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം 2025 ചെയർമാൻ സുധീർ തിരുനിലത്ത്, ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോർഡിനേറ്റർ മണിക്കുട്ടൻ, സ്പോൺസർഷിപ്പ് കമ്മറ്റി ചെയർമാൻ ഇ വി രാജീവൻ, എന്നിവർ ചേർന്ന് മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ എൻ ബി എ രക്ഷാധികാരി മോബി കുര്യാക്കോസ്, സെക്രട്ടറി ഷിജോ തോമസ്, ബിജു കൂരോപ്പട, ജനറൽ കൺവീനർ രഞ്ജിത്ത് കുരുവിള, ടൂർണമെൻറ് കൺവീനർ ജിതിൻ കെ കുട്ടപ്പൻ, ജോയിൻ കൺവീനർ പോൾ ജോൺ, ക്രിസ്റ്റി വി ജോസഫ്, എന്നിവരും സന്നിഹിതരായിരുന്നു.

മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷനുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും എന്നും, രജിസ്ട്രേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 8 ആയിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി രജ്ഞിത്ത് കുരുവിള 37345011, ജിതിൻ 33537945, പോൾ ജോൺ 38844077, ക്രിസ്റ്റി 35607452 എന്നിവരുമായി ബന്ധപ്പെടാം. കോട്ടയംകാരുടെ ആവേശമായ നാടന്‍ പന്തുകളി ഇപ്പോൾ കേരളത്തിലെ മറ്റു ജില്ലകളിലും ജിസിസി രാജ്യങ്ങളിലും വൻ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്.ബഹ്റൈനിലുള്ള എല്ലാ കായിക പ്രേമികളെയും നാടൻ പന്തുകളി മത്സരം കാണുവാനായി സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

