ദിയാകൃഷ്ണയുടെ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുൻ ജീവനക്കാർ കീഴടങ്ങി

  • Home-FINAL
  • Kerala
  • ദിയാകൃഷ്ണയുടെ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുൻ ജീവനക്കാർ കീഴടങ്ങി

ദിയാകൃഷ്ണയുടെ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുൻ ജീവനക്കാർ കീഴടങ്ങി


തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ ജ്വല്ലറിയിലെ സാമ്പത്തികത്തട്ടിപ്പുകേസിൽ മുൻജീവനക്കാർ കീഴടങ്ങി. കേസിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇരുവരും കീഴടങ്ങിയത്. ഹെൽമറ്റ് ധരിച്ചാണ് പ്രതികൾ ഉദ്യോഗ സ്ഥർക്കു മുമ്പിലെത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാവാൻ ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് രണ്ടുപ്രതികളും കീഴടങ്ങിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരേയും അറസ്റ്റുരേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. അതേസമയം, ദിവ്യ എന്ന പ്രതി ഇപ്പോഴും ഒളിവിലാണ്. ഒരുവർഷത്തിനിടെ 69 ലക്ഷം രൂപ അപഹരിച്ചെന്ന പരാതിയിലാണ് ജീവനക്കാരുടെ പേരിൽ പോലീസ് കേസെടുത്തത്. ദിയാ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിലെ ക്യൂആർ കോഡ് മാറ്റി തട്ടിപ്പുനടത്തിയെന്നാണ് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം പോലീസ് കോടതിയെ അറിയിച്ചിരുന്നു.

 

 

Leave A Comment