തേങ്ങ പറിച്ചതിനെ ചൊല്ലി തർക്കം; ഒരുകുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു

  • Home-FINAL
  • Kerala
  • തേങ്ങ പറിച്ചതിനെ ചൊല്ലി തർക്കം; ഒരുകുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു

തേങ്ങ പറിച്ചതിനെ ചൊല്ലി തർക്കം; ഒരുകുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു


തേങ്ങ പറിച്ചതിന് പിന്നാലെയുണ്ടായ കുടുംബവഴക്കിൽ കൂടരഞ്ഞി കൽപിനിയിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൽപിനി സ്വദേശി ജോണിയെയും കുടുംബത്തിനെയും ജോണിയുടെ സഹോദര പുത്രൻ ജോമിഷാണ് വെട്ടി പരിക്കേൽപിച്ചത്. സംഘർഷത്തിൽ പ്രതി ജോമിഷിനും പരിക്കുണ്ട്. ജോണി, ഭാര്യ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേൽപിച്ചത്.

നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടായത്. അവിവാഹിതയായ ഈ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്. പറിച്ച തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷ് എത്തി വാക്കുതർക്കം ഉണ്ടാവുന്നതും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വഷണം നടത്തിവരികയാണ്

Leave A Comment