കൂട്ടായ പരിശ്രമത്തിന് നന്തി അസോസിയേഷൻ കൃതജ്ഞത രേഖപ്പെടുത്തി

  • Home-FINAL
  • Business & Strategy
  • കൂട്ടായ പരിശ്രമത്തിന് നന്തി അസോസിയേഷൻ കൃതജ്ഞത രേഖപ്പെടുത്തി

കൂട്ടായ പരിശ്രമത്തിന് നന്തി അസോസിയേഷൻ കൃതജ്ഞത രേഖപ്പെടുത്തി


ബഹ്റൈൻ നന്തി അസോസിയേഷൻ മെമ്പർ അക്ബർ മുത്തായത്തിന് വേണ്ടി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ചികിത്സ സമയത്തും തുടർചികിത്സയ്ക്കായി നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനും കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി താങ്ങും തണലുമായി കൂടെ പ്രവർത്തിച്ച ഏവർക്കും ബഹ്‌റൈൻ നന്തി അസോസിയേഷൻ കൃതജ്ഞത രേഖപ്പെടുത്തി.

നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി, ഇതിനായി അക്ഷീണം പരിശ്രമിച്ച ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പറക്കാട്ട, മെഡിക്കൽ വിങ് മെമ്പർ സിദ്ധിക് അദിലിയ,എല്ലാ ഘട്ടങ്ങളിലും മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകിയ സാമൂഹിക പ്രവർത്തകനും, കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ സലിം കെ.ടി, മറ്റ് സാമൂഹിക പ്രവർത്തകർ, സൽമാനിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ,തുടർച്ചയായി അക്ബറിനെ സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും കരുത്തായി നിൽക്കുകയും ചെയ്ത എല്ലാ സാമൂഹ്യ പ്രവർത്തകരേയും സഹോദരന്മാരെയും നന്ദിയോടെ ഓർക്കുന്നുവെന്നും, ഒഐസിസിയുടെ നിസാർ കുന്നംകുളത്തിങ്ങലിന്റെ അഭ്യർത്ഥന പ്രകാരം കൃത്യ സമയത്ത് ഇടപെടൽ നടത്തിയ വടകര എംപി ഷാഫി പറമ്പിൽ, കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മൂടാടിയുടെ അഭ്യർത്ഥന പ്രകാരം ഇടപെടൽ നടത്തിയ എം. കെ. രാഘവൻ എംപി, ഹാരീസ് ബീരാൻ എംപി എന്നിവരുടെ സഹായം വിലമതിക്കുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

അക്ബർ മുത്തായതിനെ നാട്ടിലേക്ക് കൊണ്ട് പോകുമ്പോൾ കൂടെ പോയ മെഡിക്കൽ സ്റ്റാഫ്ന്റെ ചെലവ് വഹിച്ചത് ബഹ്‌റൈൻ നന്തി അസോസിയേഷൻ ആണ്. ഓരോ സഹായവും അക്ബറിനും കുടുംബത്തിനും വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ് നൽകിയിരിക്കുന്നത് എന്നും അക്ബറിന്റെ തുടർചികിത്സയിലും ഏവരുടെയും പ്രാർത്ഥനകളും ഉണ്ടാകണമെന്നും ബഹ്‌റൈൻ നന്തി അസോസിയേഷൻ അഭ്യർത്ഥിച്ചു.

Leave A Comment