കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടു ന്നതിന്റെ ഭാഗമായുള്ള 10 സ്റ്റേഷനുകളുടെ നിർമാണം 2026 ഡിസംബർ 31നകം പൂർത്തിയാകുമെന്ന് എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആദ്യ അഞ്ച് സ്റ്റേ ഷൻ ജൂൺ 30നകവും പൂർത്തിയാക്കും. നിലവിൽ മെട്രോയുടെ നിർമാണം 100 ദിവസം പിന്നിലാണ്. ഭൂമിക്കടിയിലെ
പൈപ്പ്‌ലൈൻ, തൊഴിലാളികളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് വെല്ലുവി ളിയായത്. ഗതാഗതക്കുരുക്ക് പരിഹരി ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ പറഞ്ഞു.
അതേ സമയം മാറ്റങ്ങളുമായി കൊച്ചി മെട്രോ കുതിക്കുകയാണ്. മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ യാത്ര ചെയ്യാനെത്തുമ്പോൾ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ കണ്ടിട്ടില്ലേ? കൈയിൽ പൈ സയില്ലാത്തതിനാൽ മാത്രം ടിക്കറ്റ് കൗണ്ടറിനു മുന്നിൽ തിരക്കേറിയ നേരത്ത് വരി നിന്ന് ടിക്കറ്റെടുക്കേണ്ടി വന്നിട്ടില്ലേ? എന്നാൽ, ഇനി ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ പേപ്പർ ടിക്കറ്റെടുക്കാൻ ഇനി കാഷ് മാത്രമല്ല യു.പി.ഐയും ഉപയോഗിക്കാം. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച ട്രാൻസ്‌പോർട്ട് കമീഷണർ സി.എച്ച്. നാഗരാജു ടിക്കറ്റെ ടുത്ത് നിർവഹിച്ചു. ജെ.എൽ.എൻ സ്റ്റേഷനിൽ കെ.എം.ആർ.എൽ മാ നേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിലായിരു ന്നു ചടങ്ങ്. പുതിയ സംവിധാനം ലളിതവും സുരക്ഷിതവുമാണെന്ന്
നാഗരാജു പറഞ്ഞു.
മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകളോട് ചേർന്നാണ് എ.ടി. എം മെഷീന് സമാനമായ ടിക്കറ്റ് വെൻഡി ങ് മെഷീനുകൾ സ്ഥാ പിച്ചിട്ടുള്ളത്. ഇവ ഏ റെക്കാലമായി പ്രവ ർത്തിക്കുന്നുണ്ടെങ്കിലും യു.പി.ഐ സം വിധാനം ഉണ്ടായിരുന്നില്ല. നിലവിൽ ഗുഗ്ൾപേ, ഫോൺ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്പുകളിലൂടെ ഇതിൽ ടിക്കറ്റ് എടുക്കാനാവും. ടിക്കറ്റ് എടുക്കാനായി വെൻഡിങ് മെഷിനിൽ യാത്രചെയ്യേണ്ട സ്റ്റേഷൻ തെരഞ്ഞെടുക്കുക. ശേഷം ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പേമെന്റ് നൽകിയാൽ ഉടൻ ടിക്കറ്റ് ലഭിക്കും. പണമടച്ചും ഇതിൽനിന്ന് ടിക്കറ്റെടുക്കാം. ഭിന്നശേഷിസൗഹൃദ യന്ത്രമാണ് ക്രമീകരിച്ചിരിക്കുന്നത്.

