മനുഷ്യക്കടത്തിനെതിരെ പോരാടുക : ഇരകൾക്ക് സുരക്ഷ ഒരുക്കാൻപുതിയ ഓഫീസ് തുറന്ന് ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • മനുഷ്യക്കടത്തിനെതിരെ പോരാടുക : ഇരകൾക്ക് സുരക്ഷ ഒരുക്കാൻപുതിയ ഓഫീസ് തുറന്ന് ബഹ്‌റൈൻ

മനുഷ്യക്കടത്തിനെതിരെ പോരാടുക : ഇരകൾക്ക് സുരക്ഷ ഒരുക്കാൻപുതിയ ഓഫീസ് തുറന്ന് ബഹ്‌റൈൻ


മനുഷ്യക്കടത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനായി പുതിയ നീക്കവുമായി ബഹ്റൈൻ .ഇതിൻ്റെ ഭാഗമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിൽ പ്രത്യേക ഓഫീസ് ആരംഭിച്ചു . മനുഷ്യ കടത്തുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം , ഇരകൾക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നത് കൂടാതെ കുട്ടികൾക്കായി ഒരു പ്രത്യേക ഇടവും ഒരുക്കിയിരിക്കുന്നു .അന്വേഷണം മുതൽ പ്രോസിക്യൂഷൻ വരെ ജുഡീഷ്യൽ അധികാരികളുമായുള്ള സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത് എന്നും മനുഷ്യ കടുത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ പൊതുജനങ്ങൾ ഹോട്ട്‌ലൈൻ 555 ലോ ഓപ്പറേഷൻസ് റൂം 999, അല്ലെങ്കിൽ 555@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Leave A Comment