പൂച്ചയെ കൊന്ന് അവയവങ്ങൾ വേർതിരിച്ചു, ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, യുവാവ് അറസ്റ്റിൽ

  • Home-FINAL
  • Business & Strategy
  • പൂച്ചയെ കൊന്ന് അവയവങ്ങൾ വേർതിരിച്ചു, ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, യുവാവ് അറസ്റ്റിൽ

പൂച്ചയെ കൊന്ന് അവയവങ്ങൾ വേർതിരിച്ചു, ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, യുവാവ് അറസ്റ്റിൽ


കൊച്ചി: പൂച്ചയെ അതിക്രൂരമായി കൊന്ന് അവയവങ്ങൾ വേർതിരിച്ചെടുത്ത് ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ യുവാവ് അറസ്റ്റിൽ. ലോറി ഡ്രൈവറായ ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന് (32) എതിരെയാണ് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. മൃഗസ്‌നേഹിയും അനിമൽ റസ്‌ക്യു പഴ്‌സനുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് (38) നൽകിയ പരാതിയിലാണു കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണു കേസെടുത്തത്.

പൂച്ചയ്ക്ക് ആദ്യം പലഹാരം കൊടുത്തശേഷമാണ് ഇതിനെ കൊന്നു തലയും മറ്റ് അവയവങ്ങളും വേർതിരിച്ച ശേഷം ഇറച്ചി ജാക്കി ലിവർ കൊണ്ട് ഇയാൾ അടിച്ചുപരത്തിയത്. ഈ ദൃശ്യങ്ങളാണു സമൂഹമാധ്യമ പേജിലൂടെ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ വ്യാപകപ്രതിഷേധമുയർന്നു. ജിനേഷിന്റെ പരാതി ലഭിച്ച സാഹചര്യത്തിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. യുവാവ് സ്റ്റേഷനിൽ ഹാജരായതായാണു പൊലീസ് നൽകുന്ന സൂചന.

Leave A Comment