ബഹ്റൈനില്‍ വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് ഇത്തവണ 99.96% സ്ഥാപനങ്ങളും സഹകരിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ ബന്ധങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഖീല്‍ അബുഹുസൈൻ പറഞ്ഞു.ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ പുറത്ത് ജോലി ചെയ്യുന്നത് നിരോധിക്കുന്ന നടപടി, തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. സുരക്ഷിതമായ ജോലി സാഹചര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മന്ത്രാലയവും തൊഴിലുടമകളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെയും അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങളോടും തൊഴിലാളികളുടെ ക്ഷേമത്തോടുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെയും സഹകരണം പ്രതിഫലിപ്പിക്കുന്നുവെന്ന് അബുഹുസൈൻ പറഞ്ഞു.ചൂടിന്റെ സമ്മർദ്ദത്തിന്റെയും സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി അവബോധം വളർത്തുന്നത് മന്ത്രാലയം തുടരുകയാണെന്നും തൊഴില്‍പരമായ ആരോഗ്യത്തിലും സുരക്ഷയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി പറഞ്ഞു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് താപനിലയും ഈർപ്പവും ഏറ്റവും ഉയർന്ന നിലയിലായിരിക്കുമ്ബോള്‍, ജോലിസ്ഥല സുരക്ഷയില്‍ മികച്ച രീതികള്‍ നിലനിർത്താൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ബുഹുസൈൻ കൂട്ടിച്ചേർത്തു.

