വിശുദ്ധ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1500-ആം ജന്മദിനാഘോഷം;51 അംഗ സ്വാഗത സംഘം രൂപികരിച്ചു

  • Home-FINAL
  • Business & Strategy
  • വിശുദ്ധ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1500-ആം ജന്മദിനാഘോഷം;51 അംഗ സ്വാഗത സംഘം രൂപികരിച്ചു

വിശുദ്ധ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1500-ആം ജന്മദിനാഘോഷം;51 അംഗ സ്വാഗത സംഘം രൂപികരിച്ചു


വിശുദ്ധ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1500-ആം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഐസിഎഫ് ഇസാടൗൺ റിജീയൻറെ കീഴിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ നടത്തിപ്പിന്നായി ഫിറോസ് ഖാൻ (ചെയർമാൻ), മുഹമ്മദ് റാഷിദ് ഫാളിലി (വൈസ് ചെയർമാൻ), മുഹമ്മദ് ബഷീർ അസ്ലമി (ജന: കൺവീനർ), അബ്ദുല്ല വള്ള്യാട് (ജോ: കൺവീനർ), മഹ്മൂദ് വയനാട് (ഫൈനാൻസ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലായി 51 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി.മദ്ഹു റസൂൽ പ്രഭാഷണം, പ്രവാചക പ്രകീർത്തന സദസ്സുകൾ, പ്രഭാത പ്രകീർത്തന സദസ്സുകൾ, സഹോദര സമുദായ സുഹൃത്തുക്കൾക്കായുള്ള സ്നേഹ സംഗമങ്ങൾ, ഫാമിലി മീലാദ് സദസ്സുകൾ, യൂണിറ്റ് മീലാദ് സമ്മേളനങ്ങൾ, മീലാദ് ഫെസ്റ്റ്, പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് കാമ്പയിൻറെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.
സപ്തംബർ 4ന് വ്യാഴാഴ്ച നടക്കുന്ന മദ്ഹു റസൂൽ സംഗമത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തും, സ്വാഗത സംഘം രൂപീകരണത്തിൽ ഉസ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സികെ അഹമ്മദ് ഹാജി, ബഷീർ ആവള, മുഹമ്മദ് അലി കൊടുവള്ളി, അബ്ദുൽ ജലീൽ തലശേരി, ഫൈസൽ എറണാകുളം, മിദ്ലാജ് വടകര എന്നിവർ നേതൃത്വം നൽകി.

Leave A Comment