മലയാളി യുവാവിനെ യു.കെയിൽ മരിച്ച നിലയിൽ കണ്ടെത്തി; ചിറയിൻകീഴ് സ്വദേശി, കെയർഹോം ജീവനക്കാരൻ

  • Home-FINAL
  • Kerala
  • മലയാളി യുവാവിനെ യു.കെയിൽ മരിച്ച നിലയിൽ കണ്ടെത്തി; ചിറയിൻകീഴ് സ്വദേശി, കെയർഹോം ജീവനക്കാരൻ

മലയാളി യുവാവിനെ യു.കെയിൽ മരിച്ച നിലയിൽ കണ്ടെത്തി; ചിറയിൻകീഴ് സ്വദേശി, കെയർഹോം ജീവനക്കാരൻ


ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ക്‌ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്‌സ്ബറോ പൊലീസ് സംഭവസ്ഥലത്ത് എത്തി. ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി മെക്‌സ്ബറോ പൊലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.

തുടർന്ന് നാട്ടിലെ ബന്ധുക്കൾ യുകെയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടതോടെ മരണ വിവരം കഴിഞ്ഞ ദിവസം യുകെ മലയാളികൾക്കിടയിൽ അറിഞ്ഞു തുടങ്ങിയത്. ഭാര്യ അഷ്ടമി ഇപ്പോൾ അവധിയെ തുടർന്ന് നാട്ടിലാണ് ഉള്ളത്. മൃതദേഹം ഡോൺകാസ്റ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചിറയിൻകീഴ് ഞാറയിൽകോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാൽ, ബേബി ദമ്പതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരൻ.

Leave A Comment