നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നാലു മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം ബന്ധുക്കളല്ലാത്ത പുറത്തു നിന്നുള്ളവരെ കാണിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവക്കാരനു കാരണം കാണിക്കാൽ നോട്ടിസും 15 ദിവസം ജോലിയിൽനിന്നു മാറ്റി നിർത്തലും. സിപിഎം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷ് കുമാറി(50)ന് എതിരെയാണ് സൂപ്രണ്ടിന്റിന്റെ നടപടി.
കരിപ്പൂർ സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരി കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ചിരുന്നു. തുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഈ മൃതദേഹം ആണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാർ കന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കും തുറന്നു കാണിച്ചു കൊടുത്തത്.

