തിരുവസന്തം-1500 എന്ന ശീർഷകത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്. മനാമ റീജിയൻ സ്വഗത സംഘം രൂപീകരിച്ചു.മൗലിദ് മജ്ലിസുകൾ, മദ്ഹു റസൂല്‍ സമ്മേളനം, മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഡെയിലി ക്വിസ്, മീലാദ് ഫെസ്റ്റ്, സ്നേഹ സന്ദേശം മൊബൈൽ മൗലീദ്, മിഡ്നെറ്റ് ബ്ലും, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.സെപ്റ്റംബര്‍ 5ന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായിരിക്കും.
സ്വഗത സംഘം ഭാരവാഹികളായി അബൂബക്കർ ലത്തീഫി,ഷമീർ പന്നൂർ,ശംസുദ്ധീൻ പൂക്കയിൽ,അബ്ദുൽ റഹീം സഖാഫി രക്ഷധികാരികളായും സയ്യിദ് അസ്ഹർ അൽ അസ്ഹരി അൽ ബുഖാരി (ചെയര്മാന്) കാസിം വയനാട്,ഹുസൈൻ സഖഫി,അബ്ദുറഹ്മാൻ ഹാജി കാസർഗോഡ് വൈസ് ചെയർമാന്മാരായും,അഷറഫ് രാമത്ത് (ജനറൽ കൺവീനർ)നൗഷാദ് കണ്ണൂർ (ഫിനാൻസ് കൺവീനർ)
ശംസുദ്ധീൻ മാമ്പ, അബ്ദു റഹ്മാൻ ഫാദിൽ, ഫിറോസ് മാഹി, അബ്ദുൽ സലാം പെരുവയൽ, അബ്ദുൽ അസീസ് ചെറുമ്പ, ഷഫീഖ് പൂക്കയിൽ ജോയിൻ കൺവീനവർമാരായും.മെമ്പർമാരായി.റഷീദ് കൊളത്തൂർ,അബ്ദുറഹ്മാൻ പി ടി ,മുഹമ്മദ് അലി മാട്ടൂൽ, ഹബീബ് പട്ടുവം, റഷിദ് പുന്നാട്, ബഷീർ ഷൊർണുർ, കരീം തീരുർ, ജസീൽ, നൗഫൽ പട്ടുവം, അഷ്റഫ് വടകര, മുനീർ തലശ്ശേരി എന്നിവരെയും തിരഞ്ഞെടുത്തു.

