ബഹ്റൈന്റെ വാനിൽ ഇന്ന് അത്യപൂർവ വിസ്മയ കാഴ്ചകൾ തെളിയും . ഇന്ന് ആഗസ്റ്റ് 11 തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ 10 മണിക്കൂറും 52 മിനിറ്റും നീണ്ടുനിൽക്കുന്നതാണ് ഈ ആകാശ വിസ്മയങ്ങൾ. ഈ അപൂർവ്വ നിമിഷത്തിൽ ഗ്രഹങ്ങളായ ചൊവ്വ, ശനി, ചന്ദ്രൻ, പെർസിഡ് ഉൽക്കാവർഷം, ശുക്രനും വ്യാഴവും തമ്മിലുള്ള സംയോജനം എന്നിവ ദൃശ്യമായേക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അലി അൽ-ഹാജ്രി പറഞ്ഞു. രാത്രി ഏകദേശം 9.30-ഓടെ, കിഴക്കൻ ആകാശത്ത് ചന്ദ്രൻ ശനിയോട് അടുക്കുന്ന കാഴ്ച കാണാം. രാത്രി മുഴുവൻ ഈ രണ്ട് ആകാശഗോളങ്ങളും കൂടുതൽ അടുത്ത് വരും. ചൊവ്വാഴ്ച പുലർച്ചെ ആകുമ്പോഴേക്കും ചന്ദ്രനും ശനിയും തമ്മിലുള്ള അകലം 7 ഡിഗ്രിയും 27 മിനിറ്റുമായി ചുരുങ്ങും. തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ ഈ ഈ അപൂർവ്വ നിമിഷം കാണാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

