ബഹ്റൈൻ നൗകയുടെ നേതൃത്വത്തിൽ ബിഎംസിയുടെ സഹകരണത്തോടെ നടത്തുന്ന “കലയിലൂടെ ഹൃദയങ്ങളിലേക്ക് – സമന്വയം 2025” എന്ന കലാ സാംസ്കാരിക പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.മൂന്ന് മാസങ്ങളിലായി വിവിധ കലാസാംസ്കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന സമന്വയം 2025ന്റെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ക്ലബ് പ്രസിഡന്റ കാസിയസ് പെരേര, സമന്വയം-25 ന്റെ മുഖ്യ രക്ഷധികാരി ഡോ. പി വി ചെറിയാന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
നൗക ബഹ്റൈൻ സെക്രട്ടറി മിസിസ്സ്. അശ്വതി മിഥുൻ സ്വാഗതവും ബിനുകുമാർ കൈനാട്ടി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ബഹ്റൈനിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളായ SV ബഷീർ, ഷംസുദീൻ വെള്ളിക്കുളങ്ങര, ചെമ്പൻ ജലാൽ ,റഫീഖ് നാദാപുരം, UK ബാലൻ, അരുൺ പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമന്വയം-2025 ന്റെ പ്രോഗ്രാം കൺവീനർ മഹേഷ് പൂത്തോളി ചടങ്ങിൽ നന്ദി പറഞ്ഞു.

