ബഹ്‌റൈൻ എ കെ സി സി യുടെ “ജയ് ഹോ” റിലീസ് നാളെ

ബഹ്‌റൈൻ എ കെ സി സി യുടെ “ജയ് ഹോ” റിലീസ് നാളെ


സ്വതന്ത്ര ദിനത്തോടനുബന്ധിച്ച്, ലിൻസാ മീഡിയയുടെ സഹായത്തോടെ, ബഹ്റൈൻ എ.കെ.സി.സി അണിയിച്ചൊരുക്കുന്ന ജയ് ഹോ നാളെ റിലീസ് ചെയ്യും.വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്തു ബഹ്റൈനിലെ ഒരു കൂട്ടം കലാകാരന്മാർ, അഭിനയിച്ച ഈ മ്യൂസിക് ആൽബം പൂർണ്ണമായും ബഹ്‌റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ആദ്യമായിട്ടാണ് ബഹ്‌റൈനിൽ നിന്നും ദേശഭക്തി ഗാന വീഡിയോ ആൽബം അണിയിച്ചൊരുക്കിയത്.

ഡോക്ടർ പി വി ജയദേവൻ രചിച്ച അതിമനോഹരമായ ഗാനത്തിന് നിസാം ബഷീറാണ് സംഗീതം നൽകിയിരിക്കുന്നത്.ലിനി സ്റ്റാൻലിയും സച്ചിനും,നിസാം ബഷീറും അതിമനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ദൃശ്യ ചാരുതയേകിയത് ജേക്കബ് ക്രിയേറ്റീവ് ബീസ് ആണ്.ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ സഹകരണത്തോടെ, ബഹ്‌റൈൻ എ കെ സി സി ഒരുക്കിയ മ്യൂസിക് ആൽബത്തിന്റെ സംവിധാന സഹായികൾ സ്റ്റാൻലി തോമസും,ചാൾസ് ആലുക്കയുമാണ്.

Leave A Comment