ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം. ഐ.സി.എഫ്. പൗരസഭ വെള്ളിയാഴച

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം. ഐ.സി.എഫ്. പൗരസഭ വെള്ളിയാഴച

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം. ഐ.സി.എഫ്. പൗരസഭ വെള്ളിയാഴച


ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ സഘടിപ്പിക്കുന്ന പൗരസഭ വെളളിയാഴ്ച്ച വൈകീട്ട് ഏഴിന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.

‘നീതി സ്വതന്ത്രമാവട്ടെ ‘ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ഡോ. ബാബു രാമചന്ദ്രൻ , അഡ്വ: എം. സി അബ്ദുൽ കരീം, ഷംസുദ്ധീൻ വെള്ളികുളങ്ങര, ചെമ്പൻ ജലാൽ , പ്രദീപ് പുറവങ്കര തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമയി അന്നേ ദിവസം വൈകീട്ട് ഏഴ് മുതൽ ഒമ്പത് മണി വരെ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment