കേരളം കൊതിച്ചത് നടക്കുന്നു, പാസഞ്ചറുകളിലെ കോച്ചുകൾ കൂട്ടുന്നു, ഇനി തിരക്കില്ലാത്ത യാത്ര

  • Home-FINAL
  • Business & Strategy
  • കേരളം കൊതിച്ചത് നടക്കുന്നു, പാസഞ്ചറുകളിലെ കോച്ചുകൾ കൂട്ടുന്നു, ഇനി തിരക്കില്ലാത്ത യാത്ര

കേരളം കൊതിച്ചത് നടക്കുന്നു, പാസഞ്ചറുകളിലെ കോച്ചുകൾ കൂട്ടുന്നു, ഇനി തിരക്കില്ലാത്ത യാത്ര


തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന എട്ട് പാസഞ്ചർ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും. സോണൽ റെയിൽവെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സെക്കന്റ് ക്‌ളാസ് ജനറൽ കോച്ചും, ഒരു സെക്കന്റ് ക്‌ളാസ് ചെയർകാർ കോച്ചുമാണ് അധികമായി എത്തുക. സംസ്ഥാനത്തെ യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനാണ് ഈ തീരുമാനമെന്നും റെയിൽവെ വ്യക്തമാക്കുന്നു.

ആഗസ്റ്റ് 15 മുതലാണ് മാറ്റങ്ങൾ. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16366), കോട്ടയം-നിലമ്പൂർ പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ 16326), നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16325) എന്നിവയ്ക്ക് ഓഗസ്റ്റ് 16 മുതലാകും രണ്ട് കോച്ചുകൾ അധികം വരിക. അതേസമയം ട്രെയിൻ നമ്പർ 56311 കോട്ടയം-കൊല്ലം പാസഞ്ചർ, 56302 കൊല്ലം-ആലപ്പുഴ പ്രതിദിന പാസഞ്ചർ, 56301 ആലപ്പുഴ-കൊല്ലം പ്രതിദിന പാസഞ്ചർ, ട്രെയിൻ നമ്പർ 56307 കൊല്ലം ജംഗ്ഷൻ-തിരുവനന്തപുരം പ്രതിദിന പാസഞ്ചർ, 56308 തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന പാസഞ്ചർ എന്നിവയ്ക്ക് ഓഗസ്റ്റ് 17 മുതലാകും കോച്ച് വർദ്ധന ഉണ്ടാകുക.

Leave A Comment