ഇന്ത്യയുടെ 79 – മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ച്‌ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം

  • Home-FINAL
  • Business & Strategy
  • ഇന്ത്യയുടെ 79 – മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ച്‌ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം

ഇന്ത്യയുടെ 79 – മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ച്‌ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം


ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് പദ്ധതിയിൽ ഇന്ത്യയുടെ 79 – മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ചു

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025 നീണ്ടുനിൽക്കുന്ന കർമ പദ്ധതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാ ആഘോഷങ്ങൾ കടുത്ത ഉഷ്ണദിനത്തിൽ തൂബ്ലി അൽ റാഷിദ് തൊഴിൽ മേഖലയിൽ വിവിധ ആഘോഷങ്ങളോടെ നടത്തപ്പെട്ടു.ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി അനീഷ് കെ.വി.ഉത്ഘാടനം ചെയ്തു.തൊഴിലാളികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും പുറമെ ത്രിവർണ കളറിലുള്ള ഐസ്ക്രീ.,എനർജി ഡ്രിംങ് എന്നിവയും നൽകി. ക്ഷണിക്കപ്പെട്ട വിവിധ സംഘടനാ ഭാരവാഹികളും സ്ഥാപന ഉടമകളും തൊഴിലാളികൾക്കിടയിൽ വിതരണത്തിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് ഏറെ മാതൃകയായി.

ബഹ്റൈനിൽ ബി.എം. ബി.എഫ് എന്ന കച്ചവടക്കാരുടെ സംഘടനയാണ് കഴിഞ്ഞ പത്ത് വർഷമായി അത്യുഷ്ണ കാലത്ത് കടുത്ത ചൂടിൽ മൂന്ന് മാസത്തോളം നടത്തുന്ന

ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് പദ്ധതി ആദ്യമായി തൊഴിലാളികൾക്കിടയിൽ ബഹ്റൈനിൽ തുടക്കമിട്ടത് ക്രമേണെ ഇത്തരം പ്രവർത്തനങ്ങൾ മറ്റു സംഘടനകൾ മാതൃകയാക്കി പിൽക്കാലത്ത് ഏറ്റെടുത്തതിൽ ഏറെ അഭിമാനമുണ്ടെന്നും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും ഇതര മേഖലയിലെ വിതരണ ടീമും ഒന്നിച്ച് പ്രത്യക ദിനങ്ങളിൽ വിവിധ പരിപാടികൾക്ക് മാറ്റുകൂട്ടാറുണ്ട്.

Leave A Comment