മുംബയ്: ജാൻവി കപൂർ മലയാളിയായി വേഷമിടുന്ന ബോളിവുഡ് ചിത്രം പരം സുന്ദരിക്കെതിരേ ക്രിസ്ത്യൻ സംഘടന. ജാൻവിയും നായകൻ സിദ്ധാർഥ് മൽഹോത്രയും തമ്മിൽ പള്ളിയ്ക്കുള്ളിൽവെച്ചുള്ള പ്രണയരംഗമാണ് സംഘടനയെ ചൊടിപ്പിച്ചത്. ട്രെയ്ലറിലെ രംഗത്തെ ചോദ്യംചെയ്തും സിനിമയിൽനിന്ന് നീക്കണമെന്നും
ആവശ്യപ്പെട്ടാണ് സംഘടന സെൻസർ ബോർഡിനെ സമീപിച്ചത്. ജാൻവിയും നായകൻ സിദ്ധാർഥ് മൽഹോത്രയും തമ്മിൽ പള്ളിയ്ക്കുള്ളിൽവെച്ചുള്ള പ്രണയ സീൻ ആണ് സംഘടനയെ ചൊടിപ്പിച്ചത്. ട്രെയ്ലറിലെ രംഗത്തെ ചോദ്യംചെയ്തും സിനിമയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും സംഘടന സെൻസർ ബോർഡിനെ സമീപിച്ചു.
വാച്ച് ഡോഗ് എന്ന സംഘടനയാണ് സെൻട്രൽ ഫിലിം ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് പരാതി നൽകിയത്. മുംബയ് പോലീസിനും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും മഹാരാഷ്ട്രാ സർക്കാരിനും പരാതി കൈമാറി. രംഗം ചിത്രത്തിൽനിന്നും പ്രൊമോഷണൽ വീഡിയോകളിൽനിന്നും ഒഴിവാക്കിയില്ലെങ്കിൽ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
‘പള്ളി ക്രിസ്ത്യാനികളുടെ പുണ്യമായ ആരാധനാലയമാണ്. അതിനെ അനുചിതമായ ഉള്ളടക്കങ്ങൾ ചിത്രീകരിക്കാനുള്ള വേദിയാക്കരുത്. രംഗം ആരാധനാലയത്തിന്റെ ആത്മീയ വിശുദ്ധിയെ കളങ്കപ്പെടുത്തുക മാത്രമല്ല, കത്തോലിക്കാ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നു’, സംഘടന ആരോപിച്ചു. അഭിനേതാക്കൾക്കും സംവിധായകനുമെതിരേ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

