കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല,ഹർജി തള്ളണമെന്ന് ; പൊലീസ് റിപ്പോർട്ട്

  • Home-FINAL
  • Business & Strategy
  • കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല,ഹർജി തള്ളണമെന്ന് ; പൊലീസ് റിപ്പോർട്ട്

കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല,ഹർജി തള്ളണമെന്ന് ; പൊലീസ് റിപ്പോർട്ട്


മുൻ എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്ന് പൊലീസ് റിപ്പോർട്ട്. അന്വേഷണത്തിൽ അപാകതയുണ്ടെന്ന കുടുംബത്തിന്റെ വാദം മേൽക്കോടതികൾ തള്ളിയതാണെന്ന് പൊലീസ് റിപ്പോർട്ട്.കേസിൽ സമഗ്രമായ അന്വേഷണം നടന്നു. ആത്മഹത്യ പ്രേരണ നിലനിൽക്കും എന്ന് മാത്രം വാദം. ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ടൗൺ എസ്‌എച്ച്ഒ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.കെ നവീൻ ബാബു യാത്രയയപ്പിന് ശേഷം കണ്ണൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ എത്തി തനിക്ക് തെറ്റ് പറ്റിയെന്ന് പറയുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.നവീൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Leave A Comment