‘രംഗ് എ ആസാദി’ : കലാലയം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ‘രംഗ് എ ആസാദി’ : കലാലയം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

‘രംഗ് എ ആസാദി’ : കലാലയം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


ഇന്ത്യയുടെ എഴുപത്തി ഒൻപതാമത് സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി ‘രംഗ് എ ആസാദി :വൈവിധ്യങ്ങളാൽ നിറം പകർന്ന ഇന്ത്യ ‘ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ കലാലയം സാംസ്കാരിക വേദി സൽമാബാദിൽ വെച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ലോകത്തിന്റെ വ്യത്യസ്തഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലിരുന്ന് മാതൃരാജ്യത്തിന് വേണ്ടി നടത്തിയ പൂർവീകരുടെ പരിശ്രമങ്ങളെ അന്വേഷണാത്മകമായി പരിചയപ്പെടുത്തിയ അവതരണങ്ങൾ പരിപാടിയിൽ നടന്നു. ജർമനി, ജപ്പാൻ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്‌ എന്നിവിടെങ്ങളിൽ നിന്നെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യം സാധ്യമാക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തിയ അന്നത്തെ പ്രവാസികളുടെ സംഭാവനകളെ സ്മരിച്ചുള്ള സംസാരങ്ങൾ വേറിട്ട പഠനമായി.

ജനാധിപത്യത്തിന്റെ ആണി കല്ല് തന്നെ ഇളക്കുമാർ രാജ്യത്ത് നടന്ന കള്ള വോട്ട് വിഷയത്തിൽ ഗൗരവപൂർവമുള്ള അന്വേഷണങ്ങളും ജാഗ്രതയും വേണെമെന്ന് സംഗമം അഭിപ്രായപെട്ടു. രാഷ്ട്ര ശില്പികളായ ഗാന്ധിയും നെഹ്‌റുവുമെല്ലാം പലസ്തീൻ ജനതയോട് ഐക്യപെട്ട ഭൂത ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ വർത്തമാന സാഹചര്യത്തിൽ ഗാസയിലെ ജനങ്ങളോട് എല്ലാ അർത്ഥത്തിലും ചേർന്ന് നിൽക്കാൻ രാജ്യത്തിന്‌ ബാധ്യതയുണ്ട് എന്ന സന്ദേശം കൂടി സ്വാതന്ത്ര്യദിന പരിപാടി നൽകി.

ഒ ഐ സി സി ഗ്ലോബൽ അംഗം ബിനു കുന്നന്താനം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ചെയർമാൻ മൻസൂർ അഹ്സനി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐ സി എഫ് നാഷനൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം റഷീദ് തെന്നല എന്നിവർ സന്ദേശ പ്രഭാഷണം നടത്തി.

രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ്‌ മങ്കര, നാഷനൽ ജനറൽ സെക്രട്ടറി ജാഫർ ശരീഫ്, എക്സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദ്‌ സഖാഫി ഉളിക്കൽ എന്നിവർ പങ്കെടുത്തു. കലാലയം സെക്രട്ടറിമാരായ മിദ്‌ലാജ് സ്വാഗതവും സ്വലാഹുദ്ധീൻ നന്ദിയും പറഞ്ഞു.

Leave A Comment