കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


ബഹ്റൈനിലെ കലാസാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖ സംഘടനയായ കുടുംബ സൗഹൃദ വേദി ഇന്ത്യയുടെ 79മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി അജിത് കണ്ണൂർ അധ്യക്ഷത വഹിച്ചു. ആഘോഷത്തിൽ കേക്ക് കട്ട്‌ ചെയ്ത് മധുരവിതരണവും നടത്തി. ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, മെമ്പർഷിപ് സെക്രട്ടറി അജിത് ഷാൻ,മെഡിക്കൽ കോർഡിനേറ്റർ ബിജോ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സോണി എബ്രഹാം, ബിനു വർഗീസ്,എബ്രഹാം കുരുവിള, അരുൺ ബി എന്നിവർ സന്നിഹിതരായി.

Leave A Comment