പ്രവാസ ഭൂമികയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും, സ്വതന്ത്ര ഇന്ത്യക്കുമായി,79-ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ എ.കെ.സി. സി. ലിൻസാ മീഡിയയുമായി സഹകരിച്ച്, ഡോക്ടർ പി.വി.ജയദേവൻ രചിച്ച മനോഹരമായ വരികൾക്ക്, വിനോദ് ആറ്റിങ്ങലിന്റെ സംവിധാനത്തിൽ, ജേക്കബ് ക്രിയേറ്റീവ് ബീസ് അതിമനോഹരമായ ദൃശ്യ ചാരുതയിൽ സജ്ജമാക്കിയ “ജയ് ഹോ” ബഹറിൻ എ.കെ.സി.സി.യുടെ സാഹിത്യ വിഭാഗം കൺവീനർ, ജോജി കുര്യൻ,ജിബി അലക്സിന് നൽകി പ്രകാശനം ചെയ്തു.

തുടർന്ന് ആൽബവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു. ഒരൊറ്റ ദിവസത്തെ ഷൂട്ട് കൊണ്ട് മനോഹരമായ ഒരു സ്വാതന്ത്ര്യദിന ആൽബം ഒരുക്കാൻ കഴിഞ്ഞതിൽ സംവിധായകൻ വിനോദ് ആറ്റിങ്ങലിനെ എല്ലാവരും അഭിനന്ദിച്ചു.
പ്രത്യേകിച്ച് മനോഹരമായി ക്യാമറ കൈകാര്യം ചെയ്ത, ജേക്കബ് ക്രിയേറ്റീവ് ബീസിനേയും,അതി മനോഹരമായി പാടി അഭിനയിച്ച ലിനി സ്റ്റാൻലിയെയും, വിനോദ് നാരായണനെയും, മെയ് മോളെയും ഏവരും അഭിനന്ദിച്ചു.പ്രസഗംങ്ങളിൽ നിന്നും, അവകാശവാദങ്ങളിൽ നിന്നും, കക്ഷി രാഷ്ട്രീയ ചിന്തകളിൽ നിന്നും, മതവെറിയിൽ നിന്നും മാറി നിന്ന് കാതോർത്താൽ “ജയ്ഹോ”യുടെ ഈരടികൾ കേൾക്കുന്ന ഓരോ പ്രവാസിയുടേയും, അഭിമാന നിമിഷമാണിതെന്നും, ഇത്തരമൊരു അവസരം ലഭിച്ചതിന് വളരെ സന്തോഷമുണ്ടെന്നും, എ.കെ.സി.സി ബഹ്റൈൻ ടീമിനോട് സഹകരിച്ച എല്ലാവരോടും നന്ദിയും, സ്നേഹവും, കടപ്പാടും എപ്പോഴുമുണ്ടാകുമെന്നും എ. കെ. സി. സി.ഗ്ലോബൽ സെക്രട്ടറിയും, ബഹ്‌റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു.

