ബഹ്റൈൻ പവിഴദ്വീപിലെ പൊന്നാനിക്കാർ ഒരുക്കുന്ന പൊന്നോത്സവം 2k25 എന്ന പേരിൽ മെഗാ കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു. സെപ്തംബ്ബർ 25 വ്യാഴാഴ്ച്ച വൈകീട്ട് 6 മണി മുതൽ , സെഗയ ബിഎംസി ഹാളിലാണ് പരിപാടികൾ നടത്തുക. പൊന്നാനിയിലേക്ക് ഒരു ഡയാലിസ് മീഷ്യൻ എന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പൊന്നോത്സവം 2k25 സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്, ഒപ്പന, മുട്ടിപ്പാട്ട്, കോൽക്കളി, കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള തുടങ്ങി കാണികൾക്ക് കണ്ണിനും മനസ്സിനും കുളിർമയേകുന്ന നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പ്രസിഡൻറ് ബാബു കണിയാം പറമ്പിലിനെ 39020112 എന്ന നമ്പറിലോ , ട്രെഷറർ ഷമീർ പൊന്നാനിയെ 38488786,സെക്രട്രറി ഷാജി പെരും പറമ്പ് 38778229,കോഡിനേറ്റർ പ്രസാദ് പൊന്നാനി-33808680 എന്ന നമ്പറിലോ ബന്ധപ്പെടാം.ബഹ്റൈനിലെ മുഴുവൻ മലയാളി പ്രവാസ സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു എന്ന് ജനറൽ സെക്രട്ടറി ഷാജി പെരുമ്പറമ്പ്, വൈസ് പ്രസിഡന്റ് പ്രദീപ് വേങ്ങാട്, രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ, പ്രോഗ്രാം കോഓർഡിനേറ്റർ പ്രസാദ് പൊന്നാനി,ജോയിൻ്റ് സെക്രടറി ഷാഫി പുഴമ്പ്രം,കോ ഡിനേറ്റർ സുജീർ പള്ളിയിൽ എന്നിവർ അറിയിച്ചു.

