യുവരാഷ്ട്രീയ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

  • Home-FINAL
  • Kerala
  • യുവരാഷ്ട്രീയ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

യുവരാഷ്ട്രീയ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക


കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവർത്തക. മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു.

ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുമെന്നുമാണ് യുവമാധ്യമ പ്രവർത്തക വെളിപ്പെടുത്തുന്നത്.

Leave A Comment