കുട്ടികളിലെ എനർജി ഡ്രിങ്കുകളുടെ ഉപയോഗം നിരോധിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ മെഡിക്കൽ വിദഗ്ധർ

  • Home-FINAL
  • Business & Strategy
  • കുട്ടികളിലെ എനർജി ഡ്രിങ്കുകളുടെ ഉപയോഗം നിരോധിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ മെഡിക്കൽ വിദഗ്ധർ

കുട്ടികളിലെ എനർജി ഡ്രിങ്കുകളുടെ ഉപയോഗം നിരോധിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ മെഡിക്കൽ വിദഗ്ധർ


കുട്ടികളിലെ എനർജി ഡ്രിങ്കുകളുടെ ഉപയോഗം തടയണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ ഉദ്യോഗസ്ഥരും മെഡിക്കൽ വിദഗ്ധരും .കഴിഞ്ഞ ആഴ്ച അമിത അളവിൽ എനർജി ഡ്രിങ്ക് കുടിച്ചതിനെ തുടർന്ന് രാജ്യത്ത് 16 സുകാരൻ മരിച്ചിരുന്നു. സുഹൃത്തുക്കളുമൊത്ത് ഗെയിം കളിക്കുന്നതിനിടെ രണ്ട് ക്യാനുകൾ കുടിച്ചതിനെ തുടർന്ന് ഇബ്രാഹിം അൽ മുഹമ്മദ് മരിച്ചത്. എനർജി ഡ്രിങ്കുകളുടെ’ അമിത ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, അത് രക്തചംക്രമണ തകർച്ചയിലേക്ക് നയിക്കുകയും ചെയ്തതാകാമെന്നാണ് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള കഫീൻ, ടോറിൻ പോലുള്ള ഘടകങ്ങൾ ഹൃദയമിടിപ്പ് വർധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ അപകടസാധ്യത കൂട്ടാനും സാധ്യതയുണ്ട്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് മെഡിക്കൽ വിദഗ്ധർ ഉദ്യോഗസ്ഥരും കുട്ടികളിലെ എനർജി ഡ്രിങ്കുകളുടെ ഉപയോഗം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചത്.

Leave A Comment