ബഹ്റൈനിലെ എല്ലാ തപാൽ ഇലക്ട്രോണിക് സേവനങ്ങളും ഓഗസ്റ്റ് 28 മുതൽ ഹുക്കുമി ആപ്പിൽ ലഭ്യമാകും. ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.പോസ്റ്റ് ബോക്സ് സബ്സ്ക്രിപ്ഷൻ പുതുക്കൽ, പ്രാദേശിക-രാജ്യാന്തര തപാലുകളും പാഴ്സലുകളുടേയും ട്രാക്കിങ്, ഷിപ്പിങ് ചെലവ് കണക്കുകൂട്ടൽ, പോസ്റ്റ് ഓഫിസുകളും മെയിൽ ബോക്സുകളും ലൊക്കേറ്റ് ചെയ്യൽ, തപാൽ സേവന നോട്ടിഫിക്കേഷൻ സ്വീകരിക്കൽ തുടങ്ങിയ സേവനങ്ങളും ഹുക്കുമിയിൽ ലഭിക്കും. രാജ്യത്തെ താമസക്കാർ ഔദ്യോഗിക സർക്കാർ ആപ് സ്റ്റോറിൽ നിന്ന് ഹുക്കുമി ആപ് ഡൗൺലോഡ് െചയ്യാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 80008001 എന്ന നമ്പറിലോ അല്ലെങ്കിൽ തവാസുൽ ആപ്പിലൂടെയോ ബന്ധപ്പെടാം.
എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുകയും രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇൻഫർമേഷൻ, ഇ സർക്കാർ അതോറിറ്റിയുടെ സഹകരണത്തോടെയാണിത്.

