കനോലി നിലമ്പൂർ കൂട്ടായ്മ ആദരവ് നൽകി

കനോലി നിലമ്പൂർ കൂട്ടായ്മ ആദരവ് നൽകി


ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ കൂട്ടായ്മ ഹൃസ്വ സന്ദർശനത്തിന് ബഹ്റൈനിലെത്തിയ നിലമ്പൂര്കാരായ പ്രശസ്ത യുവഗായകൻ ഹനാൻ ഷാ, മലപ്പുറം ഡി സി സി പ്രസിഡന്റും പൊതുപ്രവർത്തകനുമായ വി എസ് ജോയ്, വ്ലോഗർ ജിംഷാദ് വി കെ എന്നിവരെ ആദരിച്ചു. പാർക്ക് റിജൻസി ഹോട്ടലിൽ ചേർന്ന ചടങ്ങിന് ലേഡീസ് വിംഗ് ആക്ടിംഗ് പ്രസിഡന്റ്‌ ജംഷിദ കരിപ്പായി സ്വാഗതവും പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു.

വൈസ് പ്രസിഡന്റ്‌ തസ്‌ലീം തെന്നാടൻ,സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം,ലേഡീസ് വിംഗ് ഭാരവാഹികളായ ട്രഷറർ ജസ്‌ന അലി, ചീഫ് കോർഡിനേറ്റർ മെഹ്ജബിൻ സലീജ്,മെമ്പർഷിപ്പ് സെക്രട്ടറി ഷഫ യാഷിഖ്, എന്റർടൈൻമെന്റ് സെക്രട്ടറി ജൂമി മുജി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

എക്സിക്യൂട്ടീവ് മെമ്പർ സാജിദ് കരുളായി,വൈഷ്ണവി ശരത്,അനിമോൻ വാണിയേലിൽ എന്നിവർ നേതൃത്വം നൽകി. കനോലി കൂട്ടായ്മയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും,ബഹ്‌റൈനിൽ വെച്ച് നാടിന്റെ കൂട്ടായ്മയുടെ ആദരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഹനാൻ ഷാ, വി എസ് ജോയ്,ജിംഷാദ് എന്നിവർ പറഞ്ഞു.അസിസ്റ്റന്റ് ട്രെഷറർ ലാലു ചെറുവോട് യോഗത്തിന് നന്ദിയും പറഞ്ഞു

Leave A Comment