ഹമദ് ടൌൺ മീലാദ് ആഘോഷം സ്വാഗത സംഘം രൂപവത്കരിച്ചു

  • Home-FINAL
  • Business & Strategy
  • ഹമദ് ടൌൺ മീലാദ് ആഘോഷം സ്വാഗത സംഘം രൂപവത്കരിച്ചു

ഹമദ് ടൌൺ മീലാദ് ആഘോഷം സ്വാഗത സംഘം രൂപവത്കരിച്ചു


ഐ സി ഫ് ബഹ്‌റൈൻ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മീലാദ് ആഘോഷങ്ങൾക്ക്‌ ഹമദ് ടൌൺ റീജിയനിൽ ഒരുക്കമായി.”തിരു വസന്തം 1500″എന്ന ശീർഷകത്തിൽ സെപ്റ്റെംബർ 30 വരെ നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകുന്നതിന് വിപുലമായ സ്വഗത സംഘം രൂപ വത്കരിച്ചു.

രക്ഷാധികാരികൾ .ആരിഫ് തങ്ങൾ ,നിസാർ സഖാഫി .ചെയർമാൻ ഇബ്രാഹിം സഖാഫി ,ജനറൽ കൺവീനർ ശിഹാബുദ്ദീൻ സിദ്ദീഖി ,ഫിനാൻസ് കൺവീനർ ,ഫിറോസ് ഹാജി വൈസ് കൺവീനർ ,അഷ്‌റഫ് ,മുഹമ്മദ് മെമ്പർമാർ ,ഫൈസൽ ,ഫഹദ് ,മമ്മു ഹാരിസ് ,ശിഹാബ് പട്ടുവം ,ഫാസിൽ ,മുസ്തഫ ,റഫീഖ് കാനു ,അബ്ബാസ് ,റിയാസ് ,അബ്ദുറഹ്മാൻ മില്ലേനിയം ,അൻവർ വടകര ,റഫീഖ് ടൈംഔട് ,അസീസ് ഫ്ലെമിംഗോ ,അബ്ദുറഹ്മാൻ ഹാജി ,സിദ്ദീഖ് ഫ്ലെമിംഗോ ,ബഷീർ പട്ടുവം ,നൗഫൽ ഡോറ എന്നിവരാണ് സ്വഗത സംഘം ,പരിപാടികൾ മൗലിദ് മജ്ലിസ് ,മീലാദ് ഫെസ്റ്റ് ,അന്നദാനം ,വളണ്ടിയർ ,പ്രചാരണം തുടങ്ങി വിവിധ സമിതികൾക്കും രൂപം നൽകി.

കാമ്പയിനിന്റെ ഭാഗമായി റീജിയൻ തലത്തിലും ,യൂണിറ്റിലുമായി നിരവധി മൗലീദ് സദസ്സുകളും ,മധഹു റസൂൽ പ്രഭാഷണം ,ഫാമിലി മീലാദ് മീറ്റ് ,കുട്ടികളുടെ കലാപരിപാടികൾ ,മീലാദ് ഫെസ്റ്റ് ,മധുര പലഹാര വിതരണം ,എന്നിവ നടത്തപ്പെടും.വിവിധ പരിപാടികളിൽ പണ്ഡിതന്മാർ ,അറബി പ്രമുഖർ ,സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.സെപ്റ്റംബർ 13 ശനി രാത്രി 9.30 ന് ഹമദ് ടൌൺ ഫാത്തിമ ശാക്കിർ ഹാളിൽ വെച്ച് നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തും ,സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടെന്ന് സംഘാടകർ അറിയിച്ചു

Leave A Comment