സുപ്രീം കൗണ്‍സില്‍ ഫോർ വിമൻ (എസ്സിഡബ്ല്യു) സ്ഥാപിതമായതിന്റെ 24-ാം വാർഷികദിനത്തില്‍, ബഹ്റൈൻ ക്രൗണ്‍ പ്രിൻസ് കോർട്ട് പ്രസിഡണ്ട് ഷെയ്ഖ് സല്മാൻ ബിൻ അഹമ്മദ് ബിൻ സല്മാൻ അല്‍ ഖലീഫയില്‍ നിന്ന് അഭിനന്ദന സന്ദേശം സ്വീകരിച്ച് രാജാവിന്റെ പത്നിയും വനിതാ സുപ്രീം കൗണ്‍സില്‍ പ്രസിഡന്റുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അല്‍ ഖലീഫ.ബഹ്റൈൻ സ്ത്രീകളുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതില്‍ പ്രിൻസസ് സബീകയുടെ അധ്യക്ഷതയില്‍ എസ്സിഡബ്ല്യുവിന്റെ പങ്ക് ഷെയ്ഖ് സല്മാൻ എടുത്തുപറയുകയും അവർക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.

