ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ തൊഴില്‍ സഹായം; പദ്ധതിയുമായി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ തൊഴില്‍ സഹായം; പദ്ധതിയുമായി ബഹ്റൈൻ

ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ തൊഴില്‍ സഹായം; പദ്ധതിയുമായി ബഹ്റൈൻ


ബഹ്‌റൈനില്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ സ്ഥിരമായ തൊഴില്‍ സഹായം നല്‍കാനുള്ള നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം.ഭിന്നശേഷിക്കാരെ കമ്ബനി നിയമിച്ചാല്‍ ആദ്യ രണ്ട് വര്‍ഷം ജീവനക്കാരുടെ മുഴുവന്‍ ശമ്ബളവും സര്‍ക്കാര്‍ നല്‍ക്കുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റിന്റെ പ്രത്യേക സമിതിയുടെ പരിഗണനയിലാണ്.

ഭിന്നശേഷിക്കാര്‍ക്കും മറ്റുള്ളവര്‍ക്കൊപ്പം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തൊഴില്‍ മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരെ ജോലിക്ക് എടുക്കാന്‍ ചില തൊഴിലുടമകള്‍ വിമുഖത കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ജീവനക്കാരുടെ രണ്ട് വര്‍ഷത്തെ ശമ്ബളം സര്‍ക്കാര്‍ നല്‍കുന്നതിനുളള നിര്‍ദേശം മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.

Leave A Comment