ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി രാജേഷ് സക്രിയയുടെ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച പൊതുപരിപാടിക്കിടെ രാജേഷ് സക്രിയ രേഖ ഗുപ്തയുടെ മുഖത്തടിച്ച സംഭവം വലിയ വാർത്തയായിരുന്നു. കത്തി ഉപയോഗിച്ച് കുത്താനും ഇയാൾ പദ്ധതിയിട്ടുവെന്നാണ് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട്.
തെരുവ്നായക്കളെ പിടികൂടണമെന്ന വിധിക്ക് പിന്നാലെയാണ് ഇയാൾ സുപ്രീംകോടതിയിലെത്തിയത്. അവിടെയും ആക്രമണം ലക്ഷ്യം വച്ചിരുന്നെങ്കിലും കനത്ത സുരക്ഷകണ്ട് ഇയാൾ പിന്മാറുകയായിരുന്നു. കത്തി ഉപയോഗിച്ച് രേഖഗുപ്തയെ കുത്താനാണ് വന്നതെങ്കിലും ഓഫീസിലെ കനത്ത സുരക്ഷ കണ്ട് ഇയാൾ കത്തി ഉപേക്ഷിക്കുകയായിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു ആക്രമണം. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് അമ്മ പറഞ്ഞു. തെരുവ് നായ വിഷയത്തിൽ അടുത്തിടെ സുപ്രീം കോടതി വിധി മൃഗസ്നേഹിയായ പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു.

