വ്യവസായ മന്ത്രാലയം ബാക്ക്-ടു-സ്കൂൾ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു

  • Home-FINAL
  • Business & Strategy
  • വ്യവസായ മന്ത്രാലയം ബാക്ക്-ടു-സ്കൂൾ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു

വ്യവസായ മന്ത്രാലയം ബാക്ക്-ടു-സ്കൂൾ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു


വ്യവസായ വാണിജ്യ മന്ത്രാലയം ബാക്ക്-ടു-സ്കൂൾ സീസണിനായി നിരവധി സംരംഭങ്ങൾ ആരംഭിച്ചു.ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കിക്കൊണ്ട്, ബഹറിലെ വിദേശികളെയും സ്വദേശികളെയും പിന്തുണയ്ക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം.സ്റ്റേഷനറി, യൂണിഫോം, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സ്കൂളുമായി ബന്ധപ്പെട്ട സാധനങ്ങൾക്ക് കിഴിവുകൾ നൽകാൻ ചില്ലറ വ്യാപാരികളെ ക്ഷണിച്ചു കൊണ്ടുള്ള ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് “ഉപഭോക്തൃ സുഹൃത്ത്” എന്ന സംരംഭവും അവതരിപ്പിച്ചു . ഈ പരിപാടി 2025 നവംബർ വരെ നീണ്ടുനിൽക്കുന്നതാണ് .വൈവിധ്യമാർന്ന നിരവധി ഉൽപനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഗുണനിലവാരം, വില ന്യായം, ലഭ്യത എന്നിവ നിരീക്ഷിക്കുന്നതിനായി പരിശോധനാ പദ്ധതിയും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Comment