ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക 16.75 ലക്ഷംതട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • Home-FINAL
  • Kerala
  • ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക 16.75 ലക്ഷംതട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക 16.75 ലക്ഷംതട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


കൊച്ചി: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയ ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്. ഇതോടെ ശാന്തി കൃഷ്ണൻ ഇന്നു കീഴടങ്ങും.
മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലി ചെയ്തിരുന്നപ്പോൾ ഗതാഗത നിയമലംഘനത്തിനു പിഴയായി അടപ്പിച്ച തുകയിൽനിന്ന് 16.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിഴ തുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തെന്നാണ് കേസ്. ഇപ്പോൾ വാഴക്കുളം സ്റ്റേഷനിൽ ജോലി ചെയ്യുന്ന ശാന്തി കൃഷ്ണൻ നിലവിൽ സസ്‌പെൻഷനിലാണ്.

2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെയായിരുന്നു തട്ടിപ്പ്. ഡിഐജി ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ ഓഡിറ്റിലാണു പുറത്തു വന്നത്. സ്റ്റേഷനിലെ റെക്കോർഡ് ബുക്കിലും രസീതുകളിലും യഥാർഥ തുക എഴുതിച്ചേർത്തശേഷം ചെലാനിൽ തുക കുറച്ചു കാണിക്കും. പിന്നീട് ബാങ്കിൽ പണം അടച്ചശേഷം ഇതിന്റെ രസീതിൽ കൂടിയ തുക കൂടി എഴുതി ചേർത്തായിരുന്നു തട്ടിപ്പ്.

Leave A Comment