രാജ്യത്ത് ,ഗതാഗതം മെച്ചപ്പെടുത്തുന്നതിനും എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി, തുടർച്ചയായി കാര്യങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രണങ്ങൾ വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ബഹ്‌റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി .റിഫ കൊട്ടാരത്തിൽ ആഭ്യന്തര മന്ത്രിയും ട്രാഫിക് കൗൺസിൽ ചെയർമാനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായി നടന്ന കൂടിക്കാഴ്ചയിൽ, ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ ഭേദഗതി ചെയ്യുന്ന ഡിക്രി നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി , കിരീടവകാശിക്ക് വിശദീകരിക്കുകയും ചെയ്തു

