ബഹ്റൈനിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പൊതുവിദ്യാലയങ്ങളിൽ പേരന്റ് ഇൻഡക്ഷൻ ഡേ ആഘോഷിക്കാൻ നിർദ്ദേശിച്ച് ബഹ്റൈൻ കിരീടാവകാശി. രക്ഷിതാക്കളെയും കുട്ടികളെയും, പുതിയ അധ്യായന വർഷത്തെ പറ്റിയും, നടപ്പിലാക്കേണ്ട കാര്യങ്ങളെപ്പറ്റിയും സമഗ്രമായി ബോധവൽക്കരിക്കുന്നതിനായിയാണ് പൊതുവിദ്യാലയങ്ങളിൽ ഈ പരിപാടി നടത്തുന്നതിന് ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിദ്യാഭ്യാസ അധികാരികൾക്ക് നിർദ്ദേശം നൽകിയത്. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് .സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്കങ്ങൾ ആണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.സ്കൂൾ സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, എന്നിവ ഉറപ്പുവരുത്താൻ സജ്ജീകരണം നടക്കുകകയാണ്. പുതിയ അധ്യയന വർഷം മികവുറ്റതാക്കാൻ ഉള്ള മുന്നൊരുക്കങ്ങളാണ് രാജ്യത്തുടനീളം നടന്നു വരുന്നത്.

