പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി ജയകുമാർ എ പി അപ്രതീക്ഷിതമായ ദേഹവിയോഗത്തിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു.പ്രവാസി ലീഗൽ സെൽ കുവൈറ്റ് രക്ഷാധികാരിയായി നേതൃത്വ നിരയിൽ ആത്മാർത്ഥയോടും അർപ്പണ ബോധത്തോടും കൂടി പ്രവാസി വിഷയങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം പ്രവാസി ലീഗൽ സെൽ കുവൈറ്റിനും പ്രവാസ ലോകത്ത് അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും ഒരിക്കലും നികത്താനാവാത്ത വലിയൊരു നഷ്ടവും, ആഘാതവുമാണെന്ന് പിഎൽ സി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡണ്ട് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത്, ഗ്ലോബൽ പ്രസിഡണ്ട് അഡ്വ: ജോസ് അബ്രഹാം, ഗ്ലോബൽ പി ആർ ഓ സുധീർ തിരുനിലത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിൻ്റെ പൽകുളങ്ങരയിലെ വസതിയിൽ (തിരുവനന്തപുരം) നേരിട്ട് ചെന്ന് കുടുബാംഗങ്ങളെ സംഘടനയുടെ അനുശോചനം പി എൽ സി കുവൈറ്റ് പ്രസിഡണ്ട് ബിജു സ്റ്റീഫൻ അറിയിച്ചു.

