സൗദിയിൽ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തു, കുടുംബപ്രശ്‌നങ്ങളെന്ന് സൂചന

  • Home-FINAL
  • Business & Strategy
  • സൗദിയിൽ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തു, കുടുംബപ്രശ്‌നങ്ങളെന്ന് സൂചന

സൗദിയിൽ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തു, കുടുംബപ്രശ്‌നങ്ങളെന്ന് സൂചന


ദമാം: വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തിയ ഇന്ത്യൻ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ചാണ് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (7) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും കൊലപ്പെടുത്തിയത്.
മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാൽ വഴുതി വീണ് ബോധം നഷ്ടപ്പെട്ട യുവതി ഇപ്പോൾ സൈദ ഹുമൈദ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തു പോയപ്പോഴാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ് ഭാര്യയെ വിളിച്ചപ്പോഴാണ് ദുരന്തമറിയുന്നത്. ഭാര്യയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് മുഹമ്മദ് പറയുന്നത്. അതേ സമയം കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സൗദി റെഡ്ക്രസന്റിന്റെ സഹായത്തോടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നിയമനടപടികൾ ലോകകേരളാസഭാംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടക്കുകയാണ്.

Leave A Comment