പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ; ക്ലിഫ് ഹൗസിലെ മാർച്ചിൽ സംഘർഷം

  • Home-FINAL
  • Business & Strategy
  • പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ; ക്ലിഫ് ഹൗസിലെ മാർച്ചിൽ സംഘർഷം

പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ; ക്ലിഫ് ഹൗസിലെ മാർച്ചിൽ സംഘർഷം


ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ക്ലിഫ് ഹൗസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി. രാജ്ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധമാർച്ചിൽ പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് എത്തിയത്. സമീപത്തുണ്ടായിരുന്ന സിപിഐഎമ്മിന്റെ ഫ്ലക്സ് ബോർഡുകളും കോൺഗ്രസുകാർ തകർത്തു.ബാരിക്കേഡുകൾ ഉപയോഗിച്ച് പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസിന് നേരെ പ്രവർത്തകർ തീപ്പന്തം എറിയുകയുണ്ടായി. തീപ്പന്തം പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസുകാർക്കും തീപ്പന്തമേറിൽ പൊള്ളലേറ്റിട്ടുണ്ട്. നാല് തവണ പൊലീസിന് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്മാറായതോടെ പൊലീസ് ലാത്തി വീശി. വനിതാ പ്രവർത്തകർക്ക് നേരെയും പൊലീസ്‌ ലാത്തി വീശി. പൊലീസ് ഗോ ബാക്ക് വിളിച്ച് പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Leave A Comment