സിപിഐ മുൻ ജനറൽ സെക്രട്ടറിയും മുൻ പാർലമെന്റെറിയാനുമായ സുധാകർ റെഡ്ഢിയുടെ നിര്യണം ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിന് തീരാനഷ്‍ടമാണെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു. അനുശോചന പ്രമേയം ശ്രീജിത്ത് ആവള അവതരിപ്പിച്ചു വിദ്യാർത്ഥികളുടെ അവകാശ സമര പോരാട്ടങ്ങളിൽ തുടങ്ങി ജീവിതം പാവപ്പെട്ടവർക്കും അരികുവത്കരിക്ക പെടുന്നവർക്കും വേണ്ടി മാറ്റിവച്ച ധീരനായ പോരാളിയായിരുന്നു സുധാകർ റെഡ്ഢിയെന്ന് കോഓർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു അനുസ്മരിച്ചു .ലോക കേരള സഭ അംഗം ഷാജി മൂതല ,എസ്സ് വി ബഷീർ ബിജു മലയിൽ, അസീസ് ഏഴകുളം,രാജ് കൃഷ്ണൻ ,ഷാജഹാൻ എം കെ ,മനോജ് മഞ്ഞക്കാല എന്നിവർ സംസാരിച്ചു പ്രശാന്ത് മാണിയത്തു സ്വാഗതവും സുനിൽദാസ് അധ്യക്ഷവും വഹിച്ചു.

