ബഹ്റൈനിലെ താമസ തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ട് , രാജ്യത്തുടനീളം കഴിഞ്ഞ ആഴ്ച ലേബർ ഇൻസ്പെക്ടർമാർ 1,317 പരിശോധനാ കാമ്പെയ്നുകളും സന്ദർശനങ്ങളും നടത്തി. രേഖകളില്ലാത്ത പ്രവാസി തൊഴിലാളികൾക്കും, അനധികൃത താമസക്കാർക്കുമെതിരെ അധികൃതർ നടപടികൾ സ്വീകരിച്ചു. ഓഗസ്റ്റ് 24 നും 30 നും ഇടയിൽ നടന്ന റെയ്ഡുകളിൽ ഒമ്പത് ക്രമരഹിത തൊഴിലാളികളെ തിരിച്ചറിയുകയും, വ്യത്യസ്ത രാജ്യക്കാരായ 92 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ലംഘനങ്ങൾ കണ്ടെത്തി രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുക എന്നത് പ്രതിജ്ഞാബദ്ധമാണെന്നും ലേബർ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.

