ലൗഷോർ ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം നാളെ (സെപ്റ്റംബർ മൂന്നിന്) ബഹ്റൈൻ മീഡിയ സിറ്റിയിൽ സംഘടിപ്പിക്കും.

  • Home-FINAL
  • Business & Strategy
  • ലൗഷോർ ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം നാളെ (സെപ്റ്റംബർ മൂന്നിന്) ബഹ്റൈൻ മീഡിയ സിറ്റിയിൽ സംഘടിപ്പിക്കും.

ലൗഷോർ ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം നാളെ (സെപ്റ്റംബർ മൂന്നിന്) ബഹ്റൈൻ മീഡിയ സിറ്റിയിൽ സംഘടിപ്പിക്കും.


മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളുടെ ആശ്രയകേന്ദ്രമായി വയനാട്ടിൽ സ്ഥിതിചെയ്യുന്ന ലവ്ഷോറിലെ മക്കൾക്ക് വേണ്ടിയുള്ള ഓണം ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി ലൗഷോർ ബഹ്‌റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നാളെ സെപ്തംബർ മൂന്ന് ബുധനാഴ്ച വൈകുന്നേരം എട്ടുമണിക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ സംഘടിപ്പിക്കുന്നു . ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി രതീഷ് അസോസിയേറ്റ് സ് എം ഡി രതീഷ് പുത്തൻപുരയിൽ,ലൗഷോർ ജനറൽ സെക്രട്ടറി യു എ മുനീർ,ട്രഷറർ അസീസ് വയനാട് എന്നിവർ പങ്കെടുക്കും.

ലൗഷോർ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനും,ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ലവ്ഷോർ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻ്റ് അൻവർ നിലമ്പൂർ, ജനറൽ സെക്രട്ടറി ജെ പി കെ തിക്കൊടി, ട്രഷറർ കാത്തുസച്ചിൻദേവ്,കോഡിനേറ്റർ ഹുസൈൻ വയനാട് എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകും. വൈകിട്ട് എട്ടുമണിക്ക് ബിഎംസി ഹാളിൽ നടക്കുന്ന ഓണാഘോഷത്തിൽ നിരവധി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മാനവികതയുടെ മഹത്തായ സന്ദേശം ഉണർത്തിക്കൊണ്ട്, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിക്കൊണ്ട് നടത്തപ്പെടുന്ന ഈ ഓണാഘോഷത്തിൽ എല്ലാവരും അണിനിരക്കണമെന്ന് ലൗഷോർ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രസിഡൻറ് അൻവർ നിലമ്പൂർ, സെക്രട്ടറി ജെ പി കെ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഡിനേറ്റർ പിടി ഹുസൈനെ 39340010 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave A Comment