കരിപ്പൂർ: സമയം മാറ്റി വിമാനം നാലരമണിക്കൂർ നേരത്തെ പറന്നു. ഈ വിവരം അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ബഹളം വച്ചു. ബാംഗ്ളൂരിലേക്ക് ഇന്നലെ രാത്രി എട്ടരയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. സമയമാറ്റം അറിഞ്ഞില്ലെന്ന് യാത്രക്കാർ പറയുമ്പോൾ ഈ വിവരം അറിയിച്ചിരുന്നു എന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. ടിക്കറ്റ് തുക തിരിച്ച് നൽകാമെന്ന് പിന്നീട് കമ്പനി അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.

